Become a Fan and "Like" us on FB

Wednesday, June 3, 2009

കമല വിട വാങ്ങി -മാത്യു

(ബഹുമാനപെട്ട മാത്യുവിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ആദ്യമായി വിടവാങ്ങിയ കമല സുരയ്യയെപറ്റി എഴുതുന്നു. സദയം എല്ലാ വായനക്കാരും സ്വീകരിച്ചാലും. ഭാവിയില്‍ മിസ്റ്റര്‍ മാത്യു വിന്റെ രചനകള്‍ പ്രതീഷിക്കാം.ഇദ്ദേഹം പ്രഗല്‍ഭനായ ഒരു എഴുത്തുകാരനാണ് .)എഡിറ്റോറിയല്‍ ബോര്‍ഡ്‌

ആ നീര്‍മാതളം കടപുഴകി.

മലയാളത്തിന്റെ തിരുമുറ്റത്ത്‌ പൂത്തു നിന്ന ആ നീര്മാതളമരം കടപുഴകി. കൊലാടിന്റെ മുഖമുള്ള അമ്മയുടെ ദുഖവും നെയ്പയസതിന്റെ രുചിയുള്ള പ്രിയസഖിയുടെ വേര്‍പാടും മലയാളിക്ക് ഇഷ്ടദാനം നല്‍കി കമല യാത്രയായി, പുനര്‍ജനിയുടെ കരയില്‍ നാലപ്പാട്ടെ മുത്തശ്ശിയുടെ മടിയില്‍ വീണ്ടും കുഞ്ഞു കമലയാവാന്‍. ഞാനൊരു കവിയോ കഥാകാരനോ അല്ല. സാഹിത്യത്തിന്‍റെ തൂവല്‍ ഞാനെന്റെ തൊപ്പിയില്‍ ചൂടുന്നുമില്ല.എങ്കിലും നാവില്‍ തായ്മോഴിയുടെ തേന്‍ ഇറ്റിച്ച കമലയെ കബറടക്കുമ്പോള്‍ ഞാനെങ്ങനെ മൊഴിയാതിരിക്കും. മലയാളം കമലയെ നെന്ചിലേറ്റി ചെതലിമല കേറുന്നു, ഖസാക്കിലെ തങ്ങളുപക്കിരിയെപ്പോലെ കേണുകൊണ്ട് - "ഞാന്‍ നിന്നെ കബറടക്കാന്‍ കൊടുക്കയില്ല". പ്രകടിപ്പിക്കപ്പെടാത്ത സ്നേഹം കാലഹരണപ്പെട്ട നാണയത്തിന് സമമെന്നു മലയാളിയെ പഠിപ്പിച്ച കമലയ്ക്കിതാ പ്രകടസ്നേഹത്തിന്റെ കണ്ണീര്‍ഹാരം. തുന്ചനും കുന്ചനും ചെറുശ്ശേരിയും മറ്റു ഗുരുസ്ഥാനീയരുമൊത്ത് കൈരളിയുടെ ശ്രീകോവിലില് ഇന്ന് കമല സഥിര പ്രതിഷ്ഠ നേടുന്നൂ
.

1 comment:

georgekurian said...

Comment: KAMALA
Dear Editor,
I happened to read the Malayalam article about KAMALA. Even though I felt so sorry about her loss I felt much comfort through the words you wrote, especially the malayalam words, that also in the new world stories. I would like to say that " When one Kamalam departs many Kamalams may blossom, but there may not be one equal to KAMALA SUREIYA".
Congratulations to Mr. Mathew for opening a New Chapter to New World Stories .
Thomas Koovalloor