( പഴശ്ശി രാജാ എന്ന വീര പുരുഷന്‍ : ഈ മനോഹരമായ ലേഖനം തയാറാക്കിയത്
ശ്രീ. മാത്യൂസ്)
വയനാട൯ കാട്ടില്‍വീണ്ടും സിംഹത്തി൯റെ മുരള്‍ച
മമ്മൂട്ടി "പഴശ്ശിരാജാ" സിനിമയില്‍
ഉനക്കേ൯ കൊടുപ്പതു കിസ്തി
എങ്കളോടെ വയലുക്കു വന്തായാ
നാറു നട്ടായാ അല്ലതു കള പറിത്തായാ.
അങ്കെകൊഞ്ചിവിളയാടുമെ൯
കുലൈപെണ്‍കളുക്കു മഞ്ചളരൈത്തു
കൊടുത്തായാ. മാമനാ മച്ചാനാ
മാനംകെട്ടവനെ ഉനക്കേ൯ കൊടുപ്പതു കിസ്തി.
( നിനക്കുഞങ്ങളെന്തിനു നികുതി കൊടുക്കണം
നീ ഞങ്ങളുടെകൂടെ വയലില്‍വന്നോ ഞാറു
നട്ടോ ഇല്ല കളപറിച്ചോ. അവിടെ കൊഞ്ചി
ക്കളിക്കുന്ന കുലമങ്കമാ൪ക്കു കൈയ്യിലണി
യാ൯ മഞ്ഞളരച്ചു കൊടുത്തോ. നീഞങ്ങളുടെ
മാമനോ മച്ചാനോ ആണോ,നിനക്കു ഞങ്ങള്‍
നികുതി കൊടുക്കാ൯ )
നട്ടോ ഇല്ല കളപറിച്ചോ. അവിടെ കൊഞ്ചി
ക്കളിക്കുന്ന കുലമങ്കമാ൪ക്കു കൈയ്യിലണി
യാ൯ മഞ്ഞളരച്ചു കൊടുത്തോ. നീഞങ്ങളുടെ
മാമനോ മച്ചാനോ ആണോ,നിനക്കു ഞങ്ങള്‍
നികുതി കൊടുക്കാ൯ )
വീരപാണ്ഡ്യകട്ടബൊമ്മ൯ എന്ന തമിഴ് പടത്തിലെ ഡയലോഗാണീത്. പന്ത്രണ്ടു വ൪ഷംമുമ്പു ദില്ലിയില്‍വച്ച് എ൯റെസുഹ്രുത്തു വിജയരാഘവ൯ കുറെ സമയമെടുത്തുതന്നെ എന്നെ പഠിപ്പിച്ചത്. തന്നോടുനികുതിയാവശ്യപ്പെട്ട ജാക്സണ്‍ധ്വരയോടു ക്രുദ്ധനായ കട്ടബൊമ്മ൯ പറയുന്നതാണിത്. ഇതുപിന്നീടു പതിനായിരക്കണക്കു വേദികളില്‍ പുനരവതരിപ്പിക്കപ്പട്ടു, ഇന്നും അവതരിപ്പിക്കപ്പെടുന്നു. തമിഴ൯ ക്ഷമയോടെ ഇതുഎന്നെപ്പോലെയുള്ള മറ്റു ഭാഷക്കാരെ പഠിപ്പിയ്ക്കുന്നു. അത്രയ്ക്കുണ്ട്തമിഴനുധീരദേശാഭിമാനിയായ
കട്ടബൊമ്മനോടുള്ളആദരവ്. നമ്മുടെ കേരളസിംഹം
പഴശ്ശിരാജാ തന്റെ നാട്ടില്‍ നികുതിയുടെപേരില്‍കൊള്ളയ്ക്കു
വന്ന ബ്രിട്ടീഷുകാരോട് ഇതിലും ശക്തിയില്‍ വാക്പ്രയോഗംനടത്തിയിരിക്കാം. കപ്പംകൊടക്കുന്നെങ്കില്‍അതു ശ്രീപോ൪ക്കലി ഭഗവതിയ്ക്കുമാത്രമെന്നദ്ദേഹം വൈദേശികാധിപത്യത്തി൯റെ മുഖത്തടിച്ചുപറഞ്ഞിരിയ്ക്കാം. ആവാക്കുകള്‍വയനാട൯ കാടുകളിലെ പോരാട്ടവഴിത്താരകളില്‍കരിയില പുതച്ച്
ദശാബദങ്ങളായി കിടക്കുണ്ടാവാം,
നമ്മുടെ നെ൯ചിലേയ്ക്കാവാഹിയ്ക്കെപ്പട്ട്
ചുണ്ടുകളിലൂടുതി൪ന്നു വീഴാ൯ദാഹിച്ച്. നമ്മുടെ പരദേശിസുഹ്രുത്തുക്കളുടെ ചുണ്ടിലേറി മറുനാടുകളില്‍ വീര കഥകളായി പുന൪ജ്ജനിയ്ക്കാ൯മോഹിച്ച്. എത്രയോവട്ടംപഴശ്ശി, അങ്കക്കലിബാധിച്ച് തുള്ളിവിറച്ച് കൊലവെറിപൂണ്ടലറുന്ന കുറിച്യപടയെനയിച്ച് ഈവഴിത്താരകളിലൂടെ പടയോട്ടിയിരിയ്ക്കുന്നു, ദാരികാസുരനിഗ്രഹത്തിനു പുറപ്പെട്ടിറങ്ങിയ കാളിയും ഭൂതഗണങ്ങളുംപോലെ. വ൪ഗീസും, അജിതയും, വേണുവും, ഗീതാനന്ദനും നടത്തിയ പില്‍ക്കാലപടയോട്ടങ്ങളും ഇതുവഴികടന്നുപോയിരിയ്ക്കാം. കാലങ്ങളായി
രണവീര്യത്തി൯റെ ചൂടും ചൂരുമണിഞ്ഞ്
കാട്ടിലെവഴിത്താരകളില്‍ ഉറങ്ങുന്ന ആവാക്കുകളെ മലയാളത്തി൯റെ മഹാകാഥിക൯ എം. ടി.
പെറുക്കിയെടുക്കുന്നു. തുടച്ചുമിനുക്കിഅഭ്രപാളികളില്‍നിരത്താ൯. കേട്ടില്ലേ, കേരളവ൪മപഴശ്ശിരാജാ മലയാളത്തി൯റെ മഹാനട൯മമ്മൂട്ടിയിലേയ്ക്കു പരകായപ്രവേശംനടത്തി പടയ്ക്കുകോപ്പുകൂട്ടുന്നു. മാവിലാ തോടുതാണ്ടി പൂതാടി മഹാക്ഷേത്രത്തിലെത്തി പരദേവതയെതൊഴുതു യാഗാശ്വത്തെഅഴിച്ചുവിട്ടുഴിഞ്ഞു. ഇത്തവണകേരളംമുഴുവ൯
കീഴടക്കാനാണുപദ്ധതി. പറ്റിയാല്‍ദക്ഷിണേന്ത്യമുഴുവനും. വടക്കുവയനാട൯ചുരമിറങ്ങുന്നകുതിരയുടെ
കുളമ്പടികേട്ട് വീരകേരളം സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. കുഞ്ഞാലിമരയ്ക്കാറും, വള്ളുവക്കോനാതിരിയും,
ചാവേറുമിറങ്ങിക്കഴിഞ്ഞു. തച്ചോളിമാണിക്കോത്ത്നിന്നുംപുത്തൂരംവീട്ടില്‍
നിന്നും വില്ലുവച്ചവണ്ടിയില്‍ആളുപുറപ്പെട്ടു
കഴിഞ്ഞു. നാദാപുരത്തുജോനകശിങ്കങ്ങളെ
വിറപ്പിച്ച മാ൯മിഴിയാള്‍ മുടി മുകളില്‍ചെരിച്ചു
കെട്ടി മുല്ലപ്പൂമാലചൂടിതൊടുകുറി തൊട്ട്
കരവാളേന്തി അന്നനട നടന്നു പല്ലക്കിലേറുന്നു,
"ഉഡുരാജമുഖി മൃഗരാജകടി ഗജരാജവിരാജിതമന്ദഗതി" എന്നചേലില്‍. പാലിയത്തച്ചനുംവേലുത്തമ്പിയും നന്നാലു കുതിരകളെ പൂട്ടിയ തേരില്‍വരുന്നു. വാട്ട൪ലൂവില്‍ നെപ്പോളിയനെത്തളച്ച കടത്തനാട൯ചുവടുകള്‍ തന്നെപഠിപ്പിച്ച വീരനെക്കാണാ൯ സ൪ ആ൪ത൪ വെല്ലസ്ലി കപ്പല്‍ കയറിക്കഴിഞ്ഞു. എല്ലാവ൪ക്കും ഒരേലക്ഷ്യം. രണവീര്യത്തി൯റെമൌലീമണി, കേരളസിഹം പഴശ്ശിരാജയ്ക്കു കപ്പംകൊടുത്തു വണങ്ങണം. കുതിരയുടെപ്രയാണംതടയുന്നവ൯റെ തലയറുത്ത്ശ്രീപോ൪ക്കലിയ്ക്കു കുരുതിവയ്ക്കാനാണുകല്‍പന. കല്ലേപിള൪ക്കുന്നകല്‍പന അക്ഷരം പ്രതി നടപ്പാക്കാ൯ കുറിച്യപടയും നായ൪പടയും തൊട്ടുപിന്നാലെയുണ്ട്. മലയാളസിനിമയിലെ തമ്മില്‍തല്ലിതലകീറുന്ന എണ്ണമറ്റസംഘടനക്കാരും മല്ല൯റെ പോസ്റ്ററില്‍കരിപുരട്ടുന്ന മാതേവ൯ ഫാ൯സും മാതേവ൯റെ പോസ്റ്ററില്‍താറൊഴിയ്ക്കുന്ന മല്ല൯ ഫാ൯സും, മറ്റനേകംനടത്തിപ്പുകാരും രണ്ടാംമുണ്ട്അരയില്‍കെട്ടി, മുതുകുവില്ലുപോലെവളച്ച് വായ്ക്കയ്പൊത്തി നിന്നുകൊള്‍ക, രാജകോപത്തിനുപാത്രമാകാതെ.
കേരളസിംഹം വീരപഴശ്ശി രാജായുടെ യാഗാശ്വംകടന്നുപൊയ്ക്കൊള്ളട്ടെ.
എന്നിട്ടാവാംപാളയത്തില്‍പട.
മഹാകവിവള്ളത്തോള്‍പാടി,
"ഭാരതമെന്ന പേര്‍ കേട്ടലഭിമാന
പൂരിതമാകണമന്തഃരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളില്‍"
ക്വട്ടേഷ൯ഗുണ്ടകളുടെയും, തസ്കരപ്രമാണികളുടെയും, രാഷ്ടട്രീയഷണ്ഡത്തംബാധിച്ചനേതാക്കളുടെയും ചെയ്തികളില്‍പൊറുതിമുട്ടി തണുത്തുറഞ്ഞമനസ്സുമായി
കഴിയുന്ന മലയാളിയുടെചോരതിളപ്പിയ്ക്കാ൯കേരള
സിംഹത്തെ വീര്യം ചോരാതെ ആവാഹിച്ചഭ്രപാളികളിലെത്തിയ്ക്കാ൯ ശ്രീ എം. ടി യെയും,
ശ്രീ ഹരിഹരനേയും, ശ്രീ മമ്മൂട്ടിയേയും സ൪വേശ്വര൯ അനുഗ്രഹിയ്ക്കട്ടെ.
ഇത്രയുംക്ഷമിച്ചിരുന്നതിന് മാന്യവായനക്കാ൪ക്ക്
നന്ദി, നമസ്കാരം.
വാല്‍ക്കഷണം: എന്നുടയഅ൯പുന൯പ൯ വിജയരാഘവാ, അടുത്തവാട്ടിസന്തിക്കുമ്പോത്പഴശ്ശിരാജാവോട ടയലോഗ് നാ൯ഉനക്കു കത്തുക്കൊടുക്കറേ൯.
(വിജയരാഘവാ, പ്രിയസുഹൃത്തേ, ഇനികാണുമ്പോള്‍ഞാ൯പഴയകടംവീട്ടും.
പഴശ്ശിരാജായിലെ ഡയലോഗ്ഞാ൯നിന്നെ
പഠിപ്പിയ്ക്കും. ഇതുസത്യം,സത്യം,സത്യം.)

No comments:
Post a Comment