കാവിയും വിവേകാനന്ദനും
ഒരു വിമര്‍ശകന്‍ ഒരിക്കല്‍ വിവേകാനന്ദനോട് കാവി ധാരണത്തെക്കുറിച്ച് തിരക്കി. അദ്ദേഹം മറുപടി പറഞ്ഞു, "ഈ കാവി പ്രദര്‍ശനത്തിനു വേണ്ടിയിട്ടല്ല, സംരക്ഷണത്തിനു വേണ്ടിയിട്ടാണ്, കാരണം, കാവിവസ്ത്രധാരിയായി ഞാന്‍ പോകുമ്പോള്‍ നിര്‍ദ്ധനനായ എന്നെ ആരും ധനത്തിനു വേണ്ടി സമീപിക്കില്ല.
അതിനാല്‍ 'ഇല്ല' എന്നു പറയേണ്ട ദുഃഖം എനിക്ക് ഒഴിവാക്കാനാകും. കാവി വസ്ത്രം ധരിച്ച എന്നെ കാണുമ്പോള്‍ ജ്ഞാനദാഹികള്‍ ചുറ്റിനും കൂടും. അവര്‍ക്ക് കൊടുക്കാന്‍ എന്റെ കൈവശം ധാരാളം ഉണ്ട്. ഇതാണ് എന്റെ കാവിധാരണത്തിന്റെ രഹസ്യം."
No comments:
Post a Comment