Become a Fan and "Like" us on FB

Tuesday, May 4, 2010

YOGA/ GURU DILIPJI, THE FAMOUS YOGACHARYA'S LIFE HISTORY: JOSE PINTO STEPHEN

( The following is an extract from the famous Online Publication E-MALAYALEE: Thanks for allowing us to quote the article, which is written in 'Malayalam Language' the official language of Kerala state,India.)
New World

 ഒരു യോഗാചാര്യന്റെ ജീവിതത്തിലൂടെ ഒരു യാത്ര

(ഒന്നാംഭാഗം)


ജോസ്‌ പിന്റോ സ്റ്റീഫന്‍


ഗുരു ദിലീപ്‌ജി എന്ന യോഗാചാര്യന്റെ ജീവിതത്തിലേക്ക്‌ ഒരു യാത്ര ചെയ്യാന്‍ നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു. കേരളത്തില്‍ ജനിച്ച്‌ പല രാജ്യങ്ങളില്‍ സഞ്ചരിച്ച്‌ അനേകായിരങ്ങള്‍ക്ക്‌ യോഗവിദ്യ പകര്‍ന്നുകൊടുത്ത ശ്രേഷ്‌ഠനായ ഈ ഗുരുവിനെക്കുറിച്ച്‌ മലയാളി സമൂഹത്തേക്കാള്‍ മറ്റുള്ളവര്‍ക്കാണ്‌ കൂടുതല്‍ അറിയാവുന്നത്‌. അതിനാല്‍ ലോകമെങ്ങും വ്യാപിച്ച്‌ കിടക്കുന്ന കൊച്ചുകൊച്ചു മലയാളി സമൂഹങ്ങള്‍ക്ക്‌ ഈ യോഗവര്യനെ പരിചയപ്പെടുത്താന്‍ ഈ ലേഖനത്തിലൂടെ ഞാന്‍ ശ്രമിക്കുകയാണ്‌.


എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയിലാണ്‌ ഗുരു ദിലീപ്‌ജിയുടെ ജനനം. യഥാര്‍ത്ഥ പേര്‌ ദിലീപ്‌ കുമാര്‍ തങ്കപ്പന്‍. പ്രശസ്‌ത ഹോമിയോ ഡോക്‌ടറായിരുന്ന ഡോ. തങ്കപ്പന്റേയും, അധ്യാപികയായിരുന്ന ശ്രീമതി കനകമ്മ ദേവകിയുടേയും മൂന്നുമക്കളില്‍ അവസാനത്തെ കണ്ണിയായാണ്‌ ദിലീപ്‌ കുമാര്‍ ജനിച്ചത്‌. കേരളാ ഹൈക്കോടതി പ്രോസിക്യൂട്ടറായി പ്രവര്‍ത്തിക്കുന്ന ശ്രീമതി ലതാ ടി. തങ്കപ്പന്‍ മൂത്ത സഹോദരിയും, ആര്‍മി ഉദ്യോഗസ്ഥനായിരുന്ന ശ്രീ പ്രകാശ്‌ തങ്കപ്പന്‍ മൂത്ത സഹോദരനുമാണ്‌. പി.ആന്‍.ടി ഉദ്യോഗസ്ഥനായിരുന്ന ഡോക്‌ടര്‍ തോമസ്‌ തങ്കപ്പന്‍ ഗവണ്‍മെന്റിന്റെ പ്രത്യേക അനുമതിയോടെയാണ്‌ ഹോമിയോ ഡോക്‌ടറായിക്കൂടി സേവനമനുഷ്‌ഠിച്ചുവന്നത്‌. ആള്‍ട്ടര്‍നേറ്റീവ്‌ മെഡിസിനില്‍ അഗ്രഗണ്യനായിരുന്ന ഡോ. തോമസ്‌ തങ്കപ്പന്‍ അനേകം മാറാ രോഗികള്‍ക്ക്‌ ചികിത്സ നല്‍കി സൗഖ്യാനുഭവം നല്‍കിയിട്ടുണ്‌ട്‌.
ഡോക്‌ടര്‍ തോമസ്‌ തങ്കപ്പന്‍ ക്രിസ്‌തീയ വിശ്വാസിയും, ശ്രീമതി കനകമ്മ ദേവകി ഹൈന്ദവ വിശ്വാസിയുമായിരുന്നു. വളരെ എതിര്‍പ്പുകള്‍ നേരിട്ട ഒരു മിശ്ര വിവാഹമായിരുന്നു അവരുടേത്‌. ഈ വിവാഹത്തോടെ കനകമ്മ ടീച്ചറെ വീട്ടുകാര്‍ പുറത്താക്കി. മാതാപിതാക്കളുടെ ഈ പാരമ്പര്യം ഗുരു ദിലീപ്‌ജിയെ ഒരു വിശ്വപൗരനായി ഉയര്‍ത്തുകയായിരുന്നു. എല്ലാ മതങ്ങളേയും അംഗീകരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ഇഷ്‌ടവിഷയം മതാന്തര സംവാദങ്ങളാണ്‌.
1991 മുതല്‍ ഇദ്ദേഹം സ്വന്തമായി ഇന്റര്‍ഫെയ്‌ത്ത്‌ കോണ്‍ഫറന്‍സുകള്‍ നടത്തിവരുന്നു. ബാബ ജെയിന്‍ (വേള്‍ഡ്‌ റിലീജിയസ്‌ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍), യാക്കോബായ സഭയുടെ കതോലിക്കാ ബാവ ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍, യാക്കോബായ സിറിയന്‍ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ടൈറ്റസ്‌ എല്‍ദോ പതിക്കല്‍, മറ്റ്‌ ബിഷപ്പുമാര്‍, ശിവാനന്ദാശ്രമത്തിലെ മഹാദേവാനന്ദ സരസ്വതി, ഡിവൈന്‍ ലൈഫ്‌ സൊസൈറ്റിയിലെ സ്വാമി രാമ സ്വരൂപാനന്ദ, റാബി ഗില്‍ബര്‍മാന്‍, ദലൈലാമയുടെ മുഖ്യ ശിഷ്യന്മാരില്‍ ഒരാളായ റിപ്പോക്ക്‌ നിക്കോളാസ്‌ വ്രീലാന്റ്‌, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, മറ്റ്‌ മതനേതാക്കന്മാര്‍, വി.വി. അഗസ്റ്റിന്‍ (മൈനോരിറ്റി കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍), ബി.ജെ.പിയുടെ കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍, എന്‍.സി.പി നാഷണല്‍ സെക്രട്ടറി ജിമ്മി ജോര്‍ജ്‌, യു.എന്‍. മിലിറ്ററി അഡൈ്വസറായിരുന്ന ലെഫ്‌.ജനറല്‍ മേത്ത എന്നിവര്‍ പല വര്‍ഷങ്ങളായി ഈ മഹത്‌ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്‌ട്‌.
കേരളത്തില്‍ പ്രശസ്‌തമായ നടയില്‍ ഫാമിലിയിലായിരുന്നു ഡോ. തോമസിന്റെ ജനനം. ചേര്‍പ്പാട്‌ മാര്‍ ദീവാനിയോസ്‌ തിരുമേനി, ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍സ്‌ ഓഫ്‌ ഈസ്റ്ററിന്റെ ഇപ്പോഴത്തെ അധിപനായ ഗീവര്‍ഗീസ്‌ മാര്‍ പോളികാര്‍പ്‌സ്‌ എന്നിവര്‍ ഈ കുടുംബത്തിലെ അംഗങ്ങളായിരുന്നു. സരസകവി മൂലൂര്‍ എസ്‌ പത്മനാഭപ്പണിക്കര്‍ ഉള്‍പ്പെടുന്ന കാവില്‍ കുടുംബത്തിലെ അംഗമായിരുന്നു മാതാവായ കനകമ്മ ടീച്ചര്‍. സന്യാസിയും വിശ്വപ്രസിദ്ധ ദാര്‍ശനികനും എഴുത്തുകാരനുമായിരുന്ന ഗുരു നിത്യചൈതന്യയതി ഇവരുടെ അടുത്ത ബന്ധുവായിരുന്നു. രാഷ്‌ട്രീയ പ്രവര്‍ത്തകനായിരുന്ന കൊട്ടറ ഗോപാലകൃഷ്‌ണന്‍ ഇവരുടെ കുടുംബാംഗമായിരുന്നു. കാവില്‍ കുടുംബത്തിന്‌ ആയുര്‍വേദം, യോഗ, കളരി എന്നിവയില്‍ 1800 തൊട്ടുള്ള രേഖപ്പെടുത്താത്ത ചരിത്ര പാരമ്പര്യമുണ്‌ട്‌. കാവില്‍ ഫാമിലി അസോസിയേഷന്‍ വളരെ പ്രസിദ്ധമായ ഒരു കൂട്ടായ്‌മയാണ്‌. അതുപോലെ ഗുരുജിയുടെ പിതാവിന്റെ കുടുംബമായ നടയില്‍ ഫാമിലിക്ക്‌ 1000 വര്‍ഷത്തെ ചരിത്രത്തിന്റെ രേഖകള്‍ ഉണ്‌ട്‌. നടയില്‍ ഫാമിലി അസോസിയേഷന്‍സിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ഗീവര്‍ഗീസ്‌ മാര്‍ പോളികാര്‍പ്‌സ്‌ ആണ്‌.
ദിലീപ്‌ജിയുടെ ജനനത്തിനുമുമ്പ്‌ കനകമ്മ ടീച്ചര്‍ക്ക്‌ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്‌ടായിരുന്നു. പലവിധത്തിലുള്ള ചികിത്സകള്‍ നടത്തിയെങ്കിലും യാതൊരു ഫലവും കണ്‌ടില്ല. അവസാനം സ്വന്തം ഭര്‍ത്താവിന്റെ ചികിതിസയ്‌ക്കായി വിട്ടുകൊടുത്തതിനെത്തുടര്‍ന്ന്‌ രോഗശമനം ആരംഭിച്ചു. ഓപ്പറേഷന്‍ വേണമെന്ന്‌ മറ്റ്‌ മെഡിക്കല്‍ ശാഖകളിലെ വിദധ്‌ഗര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഹോമിയോ ചികിത്സയിലൂടെയും യോഗ അഭ്യസിക്കുന്നതിലൂടെയും ഡോക്‌ടര്‍ തങ്കപ്പന്‍ ഈ പ്രശ്‌നങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കി.
യോഗയുടേയും കളരിയുടേയും ആയുര്‍വേദത്തിന്റേയും പ്രകൃതി ചികിത്സയുടേയും ഇടയില്‍ ജനിച്ചുവീണ ഗുരു ദിലീപ്‌ജി ലോകം അറിയുന്ന യോഗിവര്യനായില്ലെങ്കിലേ അത്ഭുതമുള്ളൂ. അദ്ദേഹത്തെ ഉദരത്തില്‍ വഹിക്കുന്ന കാലഘട്ടത്തിലും അമ്മ യോഗ ചെയ്യുമായിരുന്നു. ഇത്‌ ഗര്‍ഭസ്ഥശിശുവിനെ സാരമായി സ്വാധീനിക്കുമെന്ന്‌ മഹാഭാരതത്തില്‍ വിവരിക്കുന്ന അഭിമന്യുവിന്റെ അനുഭവം അറിയാവുന്നവര്‍ക്ക്‌ മനസിലാകും.
ലോകത്തിലേക്ക്‌ പിറന്നുവീഴുന്നതിനുമുമ്പുതന്നെ യോഗവിദ്യയുടെ ആദ്യപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയ ദിലീപ്‌ജിയുടെ മൂന്നാം വയസ്‌ തൊട്ട്‌ യോഗയും ഡാന്‍സും ഗൗരവമായി പഠിക്കാന്‍ തുടങ്ങി. ഫോക്‌ ഡാന്‍സിനോടാണ്‌ കൂടുതല്‍ താത്‌പര്യം. ആറുവയസില്‍ ബാലേ പഠനം ആരംഭിച്ചു. അഞ്ചാം വയസില്‍ അരങ്ങേറ്റം നടത്തി. ജയഭാരത്‌ നൃത്തകലാലയത്തില്‍ നിന്നാണ്‌ നൃത്തകലയില്‍ ആദ്യപഠനം നടത്തിയത്‌. തുടര്‍ന്ന്‌ നിഴല്‍ നൃത്തം (ഷാഡോ ഡാന്‍സ്‌) ഷാഡോ ഗോപിനാഥന്‍ മാസ്റ്ററില്‍ നിന്നും, ചിത്രകല `ചിത്രാലയത്തില്‍' നിന്നും അഭ്യസിച്ചു. പോള്‍ മാസ്റ്ററും അദ്ദേഹത്തെ ഡ്രോയിംഗ്‌ പഠിപ്പിച്ചിട്ടുണ്‌ട്‌.
അഞ്ചാം വയസില്‍ തന്നെ കായിക മത്സരങ്ങളില്‍ ആക്‌ടീവാകാന്‍ തുടങ്ങി. ആറാം വയസില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച്‌ ഖോഖോ (സബ്‌ജൂണിയര്‍) മത്സരത്തില്‍ പങ്കെടുത്തു. ഖോഖോ, കബഡി, ക്രിക്കറ്റ്‌, ചെസ്സ്‌, ഫൂട്‌ബോള്‍, ഓട്ട മത്സരങ്ങള്‍, ഹൈ ജംപ്‌, ലോംഗ്‌ ജംപ്‌ എന്നീ മേഖലകളിലെല്ലാം അദ്ദേഹം സജീവമായിരുന്നു. അതോടൊപ്പം ഡാന്‍സ്‌, ഡ്രാമ, ഡ്രംസ്‌, പാട്ട്‌ എന്നീ രംഗങ്ങളിലും സജീവമായിരുന്നു.
തൃപ്പൂണിത്തുറ സെന്റ്‌ മേരീസ്‌ എല്‍.പി സ്‌കൂള്‍, എസ്‌.ആര്‍.വി. ഹൈസ്‌കൂള്‍ (എറണാകുളം), ഗവണ്‍മെന്റ്‌ ബോയ്‌സ്‌ ഹൈസ്‌കൂള്‍, കൊച്ചിന്‍ കോളജ്‌, മഹാരാജാസ്‌ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഈ സ്ഥാപനങ്ങളിലെല്ലാം കലാ-കായിക രംഗങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം പഠനത്തിനുശേഷം മഹാരാജാസ്‌ കോളജിലെ ഖോഖോ, കബഡി ടീമുകളുടെ കോച്ചായി രണ്‌ടുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്‌ട്‌.
ഡാന്‍സ്‌ മത്സരത്തില്‍ പതിമൂന്നാം വയസില്‍ കേരളാ സ്റ്റേറ്റിനേയും, പതിനാറാം വയസില്‍ ഗാന്ധി യൂണിവേഴ്‌സിറ്റിയേയും പ്രതിനിധീകരിച്ചിട്ടുണ്‌ട്‌. കോളജ്‌ തലത്തില്‍ സ്‌പോര്‍ട്‌സ്‌ ക്യാപ്‌റ്റനായിരുന്നു. എട്ടുവര്‍ഷം എന്‍.സി.സിയില്‍ ജൂണിയര്‍ ഡിവിഷന്‍, സീനിയര്‍ ഡിവിഷന്‍ അംഗമായിരുന്നു. ഹിമാചല്‍ പ്രദേശ്‌, ബാംഗളൂര്‍, ഉത്തര്‍ പ്രദേശ്‌ എന്നീ സ്ഥലങ്ങളില്‍ നടന്ന നാഷണല്‍ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്‌ട്‌. എന്‍.സി.സിയുടെ എ,ബി,സി എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിട്ടുണ്‌ട്‌. രണ്‌ടുവര്‍ഷം സീനിയര്‍ അണ്‌ടര്‍ ഓഫീസര്‍ ആയിരുന്നു. അത്‌ അത്യപൂര്‍വ്വം സംഭവിക്കുന്ന ഒരു കാര്യമാണ്‌. ആയിടയ്‌ക്ക്‌ ഡെറാഡൂണില്‍ നടന്ന മലകയറ്റ ക്യാമ്പില്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന്‌ ഗോള്‍ഡ്‌ മെഡല്‍ നേടി.
യു.പി. തലത്തില്‍ യൂറീക്കയ്‌ക്കും, ഹൈസ്‌കൂള്‍ തലത്തില്‍ ശാസ്‌ത്രകേരളം ക്വിസ്‌ കോമ്പറ്റീഷനിലും സിഥരമായി ഒന്നാംസ്ഥാനം ദിലീപ്‌ജി കരസ്ഥമാക്കിയിരുന്നു. കോളജില്‍ പഠിക്കുന്ന സമയത്ത്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ സെക്രട്ടറിയായിരുന്നു. കേരളാ ലിറ്ററസി പ്രോഗ്രാമിന്റെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ കോര്‍ഡിനേറ്ററും മാസ്റ്റര്‍ ട്രെയിനറുമായിരുന്നു.


(തുടരും....)
( It is very enlightening Mr. Jose Pinto) New World

No comments: