Become a Fan and "Like" us on FB

Wednesday, December 8, 2010

മായയാം വീഥി BY MATHEW VARUGHESE









മായയാം വീഥി
മാത്യു വറുഗീസ്

 ”ആന്തലു കിള്ളുന്നോരു വീക്ഷയാണതല്ലോ
ആത്മാവ് പിടച്ചീടും നിന്‍ നയനദര്‍ശനങ്ങളാലും
ഉന്മാദലഹരിയിലാഴ്ത്തീടുന്നുമധുചൊരിയുംനിന്നധരങ്ങളും
നിന്‍ മുല്ലമൊട്ടിന്മല്ലകങ്ങളോ പ്രഭചൊരിയുന്നുഎന്നല്ലുകളിലും”


ദിനംന്തോറും കാണുന്നു ഞാന്‍ നിന്‍രൂപം
നിശ്ചലമുകരിതമായെപ്പോഴും മുമ്പിലും
കര്‍ണ്ണങ്ങള്‍ കൂര്‍പ്പിച്ചു ഞാന്‍ തിരഞ്ഞു
ശബ്ദവീചികളോ കേള്‍പ്പതിനായില്ല ...


സ്പര്‍ശിച്ചു നോക്കിയെന്‍ വിരലുകളാലെ
താപമോ ശീതമോ എന്നറിയുവാന്‍
മണത്തുനോക്കിയെന്‍ വികൂണികയാലെ
ഗന്ധത്തിനെന്തേലും മാറ്റമെന്നറിയുവാന്‍


താപമാണുനിന്‍ അനുഭൂതിയെന്നോ മറിച്ചു
ശീതമാണുനിന്‍ ഭാവകമെന്നോ അറിയില്ല
സുഗന്ധമാണോ ഞാനനുഭവിച്ചതെന്നോ അതോ
നാറ്റമാണോയെന്ന് പറയുവാനും ഞാനശക്തന്‍


ഗതകാലോര്‍മ്മകള്‍ ഗമീച്ചീടുമെന്നില്‍ നിത്യവും
ഒത്തുവസിച്ചതാം ആനല്ലകാലത്തിന്‍ മാധുര്യങ്ങളെ
മറക്കൂയെന്നു പലവട്ടമുരുവിട്ടു ആന്തരത്തില്‍ പക്ഷെ
ഊക്കോടെ മടങ്ങിയെത്തീടും നീ തല്ക്ഷണത്തിലായും......


നിന്‍ കളിചിരിഫലിതങ്ങള്‍ മൂളയിലിരുന്നിതാ
മൂളിപ്പാട്ടായി മൂളീടുന്നേന്‍ എന്‍ എകാന്തതയതിലും
നിന്‍ ഭക്ഷണപാനീയങ്ങള്‍ തന്‍ രുചികളുമോര്‍മ്മയും
ഇപ്പോഴും ശമിപ്പിച്ചീടുന്നൂയെന്‍ വന്‍ബുഭുക്ഷിതകളും


ഒന്നിച്ചോന്നല്ലാതെ എന്മരണംവരെ പിരിയില്ലെന്ന്
അരുളിയ നിന്നരുള്‍കളെന്‍ കാതിലിതാ മന്ത്രിക്കുന്നു
ഒരിക്കലുംവിടില്ലെന്നുനീ കല്‍പ്പിച്ചു പിടിച്ചോരെന്കൈകള്‍
ഇന്നിതാ ശൂന്യമായീ വീശി ഞാന്‍ നടക്കുന്നു .................


കണക്കുകള്‍ പിഴച്ചല്ലോ ജീവതാളങ്ങള്‍ പിഴച്ചല്ലോ
കൂട്ടുവാന്കുറയ്ക്കുവാന്‍ ഏകനീ പഥികനും .....
മായയാം വീഥിയില്‍ ഞാന്‍ മന്ദമായി നടക്കുന്നു
മനുഷന്‍ കണ്ടീടാത്ത മാനങ്ങള്‍ തേടിക്കൊണ്ട് .......

1 comment:

Unknown said...

Thank you for posting this up! I appreciate.
Mathew